തിരുവനന്തപുരം : ആലപ്പുഴയിലെ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഗുണ്ടാസംഘങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഹരിപ്പാട്ടെത്തി ഡി.ജി.പി നിര്‍ദ്ദേശിച്ചു. ആലപ്പുഴ ജില്ലയില്‍ സാമൂഹിക വിരുദ്ധപ്രവര്ത്തനങ്ങളിലേര്പ്പെടുന്നവരോ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരോ ആയ 308 പേരെ നേരത്തെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ മാത്രം 138 പേര് അറസ്റ്റിലായി.
എല്ലാ ജില്ലകളില്‍ പട്രോളിംഗ് ശക്തമാക്കാനും ഡി.ജി.പി നിര്‍ദ്ദേശിച്ചു. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ എസ്.പി. പി.പ്രകാശിന്റെ നേതൃത്വത്തിലെ ഗുണ്ടാവിരുദ്ധ സ്ക്വാഡിനോട് ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചു. കരുവാറ്റയില്‍ സ്പെഷ്യല്‍ കണ്ട്രോള് റൂം തുറന്നു. ഡിവൈ.എസ്. പി.യുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഗുണ്ടാ സംഘാംഗങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments