KeralaNews

ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഫോണ്‍ സംഭാഷണം പുറത്ത്; സി.പി.ഐ ജില്ലാ നേതാവിനെതിരെ നടപടിക്ക് സാധ്യത

പത്തനംതിട്ട: സി.പി.ഐ നേതാവും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെതിരെ നടപടിക്ക് കളമൊരുങ്ങി. തന്റെ പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
 
ആ പന്ന പുലയനെ കണ്ടാല്‍ നമ്മള്‍ വെള്ളം കുടിക്കില്ലെന്നും ചിറ്റയം ഗോപകുമാര്‍ ഉള്ള അടൂരിലേക്ക് വരുന്നതില്‍ തനിക്ക് താല്‍പര്യം ഇല്ലെന്നുമാണ് മനോജിന്റെ സംഭാഷണത്തിലുള്ളത്. സി.പി.ഐയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പി.കെ വാസുദേവന്‍നായരുടെ ബന്ധുവാണ് മനോജ്. മല്ലപ്പുഴശേരി സ്വദേശിയായ യുവതിയുമായി നടത്തിയ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ജനുവരി ആദ്യവാരം നടന്ന റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുന്നില്ലേ എന്ന യുവതിയുടെ സംഭാഷത്തിനിടെയാണ് കൊറ്റനാട് എസ്.സി.വി.എച്ച്.എസ്.എസ് മാനേജര്‍കൂടിയായ മനോജിന്റെ അധിക്ഷേപവാക്കുകള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് ആക്ഷേപം. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടതായും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പ്രതികരിച്ചു. അതേസമയം വിഷയത്തെ സി.പി.ഐ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും പരിശോധിച്ചുവരികയാണെന്നും ഒരുമുതിര്‍ന്ന സംസ്ഥാന നേതാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button