India

അമ്മയുടെ മരണത്തിന് ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി

ചെന്നൈ: സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരെ കോടതി വിധി പ്രഖ്യാപിച്ചതോടെ വിമര്‍ശനവുമായി പ്രമുഖര്‍ എത്തി. ശശികലയ്‌ക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസനു പിന്നാലെ ഭാര്യയും സിനിമാ നടിയുമായ ഗൗതമിയും രംഗത്തെത്തി. ഇനി ശശികല ഉത്തരം പറയേണ്ടത് അമ്മയുടെ മരണത്തിനാണെന്ന് ഗൗതമി പറയുന്നു.

രണ്ടു കേസിലും ഒരേശിക്ഷ നല്‍കിയാല്‍ പോരെന്നും താരം പറഞ്ഞു. ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗൗതമി മോദിക്ക് കത്തയച്ചിരുന്നു. ശശികല എന്ന യാഥാര്‍ഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. ഒരു പാട്ട് ട്വിറ്ററില്‍ കുറിച്ചാണ് കമല്‍ഹാസന്‍ പ്രതിഷേധം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button