ആഗ്ര : വോട്ടു ചെയ്തതിനു ശേഷം താൻ വോട്ടു ചെയ്‌തെന്ന് ബോധ്യപ്പെടുത്താനായി വോട്ടിങ് യന്ത്രത്തിന്റെ ഒപ്പം സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ആഗ്രയിലെ ബി എസ് പി സ്ഥാനാർഥി യോഗേഷ് ദിവേദിയ്ക്കെതിരെ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. മൊബൈൽ ഫോൺ പോളിംഗ് ബൂത്തിൽ അനുവദിച്ചതിനെതിരെയും ഉപയോഗിച്ചതിനെതിരെയും നടപടി എടുക്കാനാണ് തീരുമാനം.
തന്‍റെ വോട്ടവകാശം വിനിയോഗിച്ചുവെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാണ് ചിത്രം പോസ്റ്റു ചെയ്തതെന്നാണ് യോഗേഷ് പറയുന്നത്.യോഗേഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിട്ടേണിങ് ഓഫീസര്‍ നിർദ്ദേശിച്ചു. എന്നാൽ ഇതേ തുടർന്ന് വോട്ടിങ് യന്ത്രത്തിന്റെ കൂടെയുള്ള ഫോട്ടോ തന്റേതല്ലെന്നും അത് തനിക്കു വാട്സാപ്പിൽ ലഭിച്ചതാണെന്നും യോഗേഷ് പിന്നീട് പറഞ്ഞു.കുറെയേറെ ഫോട്ടോകൾ പോസ്റ്റ് ചെയ്തപ്പോൾ ഇതും അതിൽ അബദ്ധത്തിൽ കടന്നു കൂടിയതാണെന്നാണ് ഇപ്പോൾ യോഗേഷ് പറയുന്നത്.
Post Your Comments