തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വിദ്യാര്ത്ഥിപ്രക്ഷോഭത്തിനൊടുവില് പേരൂര്‍ക്കടയിലെ ലോ കോളേജ് ഇന്ന് തുറക്കും. വിദ്യാര്‍ത്ഥി സംഘടനകള്‍ വിപുലമായ ആഘോഷപരിപാടികളാണ് കോളേജില്‍ ഇന്ന് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥി ഐക്യം’ എന്ന നിലയിലുള്ള തങ്ങളുടെ അവസാന ക്യാംപെയിനിലൂടെ കോളേജിലെത്തുന്ന വിദ്യാര്‍ത്ഥികളോട് സമരവിജയത്തെ കുറിച്ചും നേടിയെടുത്ത അവകാശങ്ങളെ കുറിച്ചും വിശദീകരിക്കാനായിരിക്കും വിദ്യാര്‍ത്ഥി സംഘടനകൾ ശ്രമിക്കുന്നത്.
അതേസമയം ലോ അക്കാദമി കോളേജിന്റെ ഭൂമിയിലെ ബാങ്കും ഹോട്ടലും ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് നല്കി. അനധികൃതമായി നിര്‍മ്മിച്ച കവാടം പൊളിച്ചു നീക്കാന്‍ മാനേജ്മെന്റിന് നല്കിയ സമയപരിധി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ലോ അക്കാദമിയുടെ പ്രധാന കവാടത്തിലെ ഗെയിറ്റും തൂണുകളും റവന്യൂ വകുപ്പ് അധികൃകര്‍ പൊളിച്ച് നീക്കിയിരുന്നു.
Post Your Comments