പത്തനാപുരം: കെഎസ്ആർടിസി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച അഞ്ച് സ്വകാര്യബസ് ജീവനക്കാർ പിടിയിൽ. മൂവാറ്റുപുഴ കല്ലൂർക്കാട് പരപ്പനാട് വീട്ടിൽ അനീഷ് , കൊട്ടാരക്കര വെങ്കലത്തൊടി രജനീഷ് ഭവനിൽ രജനീഷ്, അറയ്ക്കൽ സുജന മന്ദിരത്തിൽ അഖിൽ കൃഷ്ണൻ , ചിറ്റാർ മുരിങ്ങക്കാലായിൽ അനു കൃഷ്ണൻ , കിഴക്കേത്തെരുവു രതീഷ് ഭവനിൽ രതീഷ് കുമാർ എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ സജീഷ് കുമാറിനെ കാറിടിച്ചു വീഴ്ത്താൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ഇവരുടെ കാർ കസ്റ്റഡിയിലെടുത്തു.
Post Your Comments