India

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരിക്കലും മറ്റുള്ള മതത്തില്‍ നിന്നും ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കൂടിവരികയാണ്. അരുണാചല്‍ പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പ്രതികരണമായാണ് കിരണ്‍ റിജിജുവിന്റെ പ്രസ്താവന.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് നിരുത്തരവാദപരമായ സമീപനമാണ് കോണ്‍ഗ്രസ് തുടരുന്നത്. എല്ലാ തരത്തില്‍പ്പെട്ട വിഭാഗക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കണമെന്നും റിജ്ജു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button