കണ്ണൂർ: രാഷ്ട്രീയ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് സർവകക്ഷി നേതൃതലത്തിൽ നാളെ യോഗം ചേരാനിരിക്കെ, മുഖ്യമന്ത്രി കോടിയേരിയുമായും കുമ്മനവുമായും ചർച്ച നടത്തി. വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെടും. രണ്ട് പാർട്ടിയുടേയും നേതാക്കളുമായി പിണറായി ഉഭയകക്ഷി ചർച്ചനടത്തി. നേതൃതലത്തിൽ ഉണ്ടാക്കുന്ന ധാരണ അടിത്തട്ടിലേക്ക് എത്തുന്നില്ലെന്ന് ചർച്ചയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണയെന്ന് ബി ജെ പി പ്രധിനിധി കുമ്മനം രാജശേഖരനും പറഞ്ഞു. ചർച്ച ക്രീയാത്മകമായിരുന്നുവെന്ന് ഇരുനേതാക്കളും വിലയിരുത്തി
Post Your Comments