NewsIndia

ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവിൽ തട്ടിപ്പ് : രോഗശാന്തിക്ക് വേണ്ടിയുള്ള റിഹേഴ്‌സൽ തട്ടിപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

രോഗശൂശ്രൂഷയുടെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. തമിഴ് സംസാരിക്കുന്ന ആളുകളാണ് വീഡിയോയിലുള്ളത്. അഭിനയിക്കേണ്ട വിധം പറഞ്ഞുകൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാരേയും ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച് പറഞ്ഞതു പോലെ പ്രവര്‍ത്തിക്കുന്ന വിശ്വാസികളേയും വീഡിയോയില്‍ കാണാം. ഇന്‍സ്ട്രക്ടര്‍ പറയുമ്പോൾ ബാധ ഒഴിഞ്ഞു പോകുന്നതു പോലെ വിശ്വാസികള്‍ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും നിലത്തേക്ക് വീഴുകയും ചെയ്യുന്നത് ഇതിൽ കാണാം. പിന്നീട് വീണ്ടും എഴുന്നേല്‍ക്കുകയും നേരത്തേ ചെയ്തത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. തമിഴ് സംസാരിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണെങ്കിലും ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button