ചാനല്‍ സംഘത്തിന് നേരെ നടത്തിയ വെടിവെയ്പില്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. സാമാ ചാനലിന്റെ ഡി.എസ്.എന്‍.ജി വാനിന് നേരെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ആക്രമികള്‍ വെടിവെച്ചത്.പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. വടക്കന്‍ നാസിമാബാദില്‍ ഒരു പോലീസ് വാനിനു നേരെയുണ്ടായ ആക്രമണം ചിത്രീകരിക്കാന്‍ പോവുകയായിരുന്നു ചാനല്‍ സംഘം. ചാനലില്‍ അസിസ്റ്റന്‍ഡ് ക്യാമറാമാനായ തയ്മൂര്‍ ആണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് മറ്റ് ചാനലുകാരുടെ വാനുകള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടുള്ള സംഘം തന്നെയാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ശക്തമായ വെടിവയ്പ്പാണുണ്ടായത്. ഇയാളുടെ തലയ്ക്കാണ് വെടിയേറ്റത്. തയ്മൂറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Post Your Comments