Life StyleUncategorized

ചെറുനാരങ്ങയ്ക്ക് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്

ചെറുനാരങ്ങയ്ക്ക് ഭക്ഷണേതര ഉപയോഗങ്ങൾ നിരവധിയുണ്ട്. വീട്ടില്‍ കൃമികീടങ്ങളുടെ ശല്യമുണ്ടെങ്കില്‍ ജനല്‍ പോളകളിലും വാതിലിനു സമീപവുമെല്ലാം ചെറുനാരങ്ങ മുറിച്ചു വെച്ചാൽ അവയുടെ ശല്യം ഒഴിവാക്കാം. നാരങ്ങായുടെ തൊലി ഫ്രിഡ്ജിന്റെ സൂക്ഷിക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

കുക്കറിലും ചായയുണ്ടാക്കുന്ന പാത്രത്തിലുമൊക്കെയുള്ള കറകള്‍ ഇല്ലാതാക്കാന്‍ അവയില്‍ വെള്ളം നിറച്ചശേഷം നാരങ്ങാ കഷണങ്ങളിട്ട് തിളപ്പിക്കണം. വെള്ളം തണുത്തശേഷം സാധാരണ കഴുകും പോലെ കഴുകാം. പഴങ്ങളും പച്ചക്കറികളും നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. വെള്ള നിറത്തിലുള്ള പച്ചക്കറികള്‍ പാകം ചെയ്താല്‍ അതേ നിറം ലഭിക്കണമെങ്കില്‍ പാകം ചെയ്യുന്നതിനു മുമ്പ് അവയില്‍ അല്പം നാരങ്ങാനീര് പുരട്ടിയാൽ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button