ന്യൂഡല്‍ഹി; ബീയര്‍, വൈന്‍, കള്ള് എന്നിവയെ മദ്യത്തിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ബിയറും കള്ളും വൈനും മദ്യമല്ല. പകരം ലഹരിയില്ലാത്ത പാനീയങ്ങളാണ്.ദേശീയപാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഔട്ട്ലെറ്റുകള് മാറ്റി സ്ഥാപിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമാണ് സംസ്ഥാനം ചോദിച്ചിരിക്കുന്നത്.സര്‍ക്കാരും ബവ് കോയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.പാതയോരത്തുള്ള ബാറുകളും കള്ളുഷാപ്പുകളും പൂട്ടണമെന്നാണ് സുപ്രീംകോടതി വിധി. ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
Post Your Comments