ചെന്നൈ : മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.മൃതദേഹം കത്തിച്ചു ബാഗിലാക്കി. കേസിൽ പ്രതിയായ ദഷ്യന്ത് അറസ്റ്റിൽ. വെളിയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. തുണിയുപയോഗിച്ചു വായ് പൊത്തിയതിനാൽ കുട്ടി ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അടുത്ത അപ്പാർട്ടുമെന്റിൽ താമസിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനി ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. തിരിച്ചു വന്ന ശേഷം അവർ കൊടുത്ത പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.പിടിച്ചെടുത്ത ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികളുടെ നിരവധി അശ്ലീല വീഡിയോകള്‍ കണ്ടെത്തി.
Post Your Comments