തിരുവനന്തപുരം: അരിയുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വക അരിക്കടകള്‍ വരുന്നു. ജനങ്ങള്‍ക്ക് ആശ്വസകരവുമായിട്ടാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. മട്ട അരി കിലോയ്ക്ക് 24 രൂപ, ജയ അരി 25 രൂപ, പച്ചരി 23 രൂപ എന്നിങ്ങനെയായിരിക്കും വില.
അരിക്കടകളുടൈ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലായിരിക്കും അരിക്കടകള്‍ തുടങ്ങുക. പൊതുവിപണിയേക്കാള്‍ 10 ശതമാനം വിലക്കുറവില്‍ ജനങ്ങള്‍ക്ക് അരി നല്‍കാനാണ് ലക്ഷ്യമിടുന്നത്.
എഫ്സിഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീം പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന അരിയാണ് 25 രൂപയ്ക്ക് വിതരണം ചെയ്യുന്നത്.
Post Your Comments