CricketSports

ധോണിയെ പിന്നിലാക്കി ക്വിന്റന്‍ ഡി കോക്ക്

ധോണിയെ പിന്നിലാക്കി ക്വിന്റന്‍ ഡി കോക്ക്. എഴുപത്തിനാലാം ഇന്നിംഗ്‌സിലൂടെ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ഇനി ഡി കോക്കിന് സ്വന്തം. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ധോണി കൈവരിച്ച 90 ഇന്നിംഗ്‌സില്‍ 3000 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഡി കോക്ക് മറികടന്നത്.  മാര്‍ക് ബൗച്ചറിന് ശേഷം ഏകദിനത്തില്‍ 3000 റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് ഡി കോക്ക്. ലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഡി കോക്ക് 87 പന്തില്‍ 109 റണ്‍സാണ് നേടിയത്.

shortlink

Post Your Comments


Back to top button