NewsGulf

കേരളം നിക്ഷേപത്തിനുള്ള സ്വർണഖനി: പിണറായി വിജയന്‍

അഴിമതി രഹിത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളം ഇപ്പോള്‍ നിക്ഷേപത്തിനുള്ള സ്വർണഖനിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യം, വിനോദസഞ്ചാരം, വ്യവസായം, ഗവേഷണം, ആയുർവേദം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിന് വൻ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹ്റൈൻ-കേരള ബിസിനസ് ഇൻവെസ്റ്റ്മെന്‍റ് ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വളർച്ചയ്ക്കും വികസനത്തിനും വമ്പൻ സാധ്യതയുള്ള നാടാണ് കേരളം. നേരിട്ടോ, പരോക്ഷമായോ തൊഴിൽ അവസരമുണ്ടാക്കുന്ന ചെറുതും വലുതുമായ വ്യവസായങ്ങളെ സ്വാഗതം ചെയ്യുമെന്നും പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button