അബുദാബി: അബുദാബിയിൽ പാർക്കിങ് ഫീസ് നിരക്കുകളിൽ മാറ്റം. ചില നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയില്‍ താഴെ വരെ കുറച്ചു. അതേസമയം രണ്ട് പുതിയ പാര്‍ക്കിംഗ് ഫൈനുകള്‍ കൂടി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാര്‍പ്പിട കേന്ദ്രങ്ങളിൽ അനധികൃത പാര്‍ക്കിംഗിനുള്ള പിഴ അഞ്ഞൂറ് ദിര്‍ഹത്തില്‍ നിന്നും ഇരൂനൂറ് ദിര്‍ഹമായി കുറച്ചു. പിഴ ചുമത്തി നാല് മണിക്കൂറ് കഴിഞ്ഞിട്ടും വാഹനം മാറ്റിയില്ലെങ്കില്‍ കെട്ടിവലിച്ചു കൊണ്ടുപോകും.
ബസുകള്‍ക്കും ടാക്സികള്‍ക്കുമായുള്ള സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഫൈന്‍ ആയിരം ദിര്‍ഹത്തില്‍ നിന്നും അഞ്ഞൂറായും കുറച്ചു. തലസ്ഥാന എമിറേറ്റിലെ പാര്‍ക്കിംഗ് വിഭാഗമായ മവാഖിഫിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്കിഗ് ഫൈനുകള്‍ കുറച്ചത്. അതേസമയം പാര്‍ക്കിംഗ് ടിക്കറ്റുകളില്‍ കൃത്രിമം കാട്ടുന്നതും വ്യാജ ടിക്കറ്റുകള്‍ ഉപയോഗിക്കുന്നതിനും നേരത്തെ ലഭിച്ച പാര്‍ക്കിംഗ് ഫൈനുകള്‍ അടക്കാതെ അവഗണിക്കുന്നതിനും അധികൃതർ പിഴ പ്രഖ്യാപിച്ചു. ഇതിന് യഥാക്രമം പതിനായിരം, ആയിരം എന്നിങ്ങനെ പിഴ ഈടാക്കും.
Post Your Comments