കൊച്ചി: കേരള പോലീസിന്റെ ശിക്ഷ കര്‍ശനമാകുകയാണ്. യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ചു. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് യുവാക്കളെ പിടികൂടിയത്.
എറണാകുളം സൗത്ത് സ്റ്റേഷന് എസ്ഐ എസി വിപിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കേസന്വേണം നടത്തും. വിവരമറിഞ്ഞ് പോലീസ് കംപ്ലയിന്റ് അഥോറിറ്റി അര്‍ധരാത്രി സ്റ്റേഷനില്‍ പരിശോധന നടത്തിയിരുന്നു. പോലീസ് പീഡനം നടക്കുന്നെന്ന് അറിഞ്ഞ് ജസ്റ്റിസ് നാരായണക്കുറുപ്പ് പരിശോധനയ്ക്കെത്തിയതോടെ പോലീസ് വസ്ത്രം ധരിപ്പിക്കാന്‍ ശ്രമിച്ചു.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് ബലമായി ജീപ്പില്‍ കയറ്റുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്. മൂവരുടെയും വസ്ത്രങ്ങളുരിഞ്ഞശേഷം ലോക്കപ്പിലടയ്ക്കുകയായിരുന്നു.
Post Your Comments