ഗുരുഗ്രാമം: ചരിത്രത്തിൽ എഴുതിച്ചേർക്കാൻ കഴിയുന്ന മുന്നേറ്റത്തിനൊരുങ്ങുകയാണ് 110 ഗ്രാമങ്ങൾ. ശൗചാലയമില്ലെങ്കിൽ പെണ്ണില്ലെന്നാണ് ഉത്തരേന്ത്യയിലെ ഗ്രാമങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ശൗചാലയങ്ങളില്ലാത്ത വീടുകളിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തയക്കില്ലെന്ന തീരുമാനവുമായി ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
1200ഓളം ഗ്രാമവാസികൾ ഒന്നിച്ചു ചേർന്നാണ് ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കുവാൻ ഉറച്ച് ഈ തീരുമാനത്തിലെത്തിച്ചേർന്നത്. മാത്രമല്ല ഇതോടൊപ്പം വിവാഹങ്ങൾക്ക് മദ്യസൽക്കാരം, ഡി.ജെ സംഗീതം തുടങ്ങിയവ ഉപേക്ഷിക്കാനും ഇവർ തീരുമാനിച്ചു.
ഉലമ, മൗലാന തുടങ്ങിയ 100ഓളം പേരുടെ നേതൃത്വത്തിലാണ് ഇവർ സംഘടിച്ചത്. യോഗം നാലു മണിക്കൂർ നീണ്ടു നിന്നു. ഗ്രാമവാസികളിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനിൽ സജീവ പങ്കാളികളാകുവാനും ഇതിനായി കാമ്പയിൻ സംഘടിപ്പിക്കുവാനും സാമൂഹികതിന്മകൾക്കെതിരേ പൊരുതാനും ഇവർ തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്തവരോട് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചിട്ടായാലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന് ഉലമകൾ ആഹ്വാനം ചെയ്തു.
Post Your Comments