ആലപ്പുഴ: മലയാളി പലകാര്യങ്ങളിലും മുന്നിലാണെങ്കിലും ഭക്ഷണകാര്യത്തിൽ വളരെ പിന്നിലാണെന്ന് മന്ത്രി ജി. സുധാകരൻ. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സദ്യയ്ക്ക് വേണ്ടി ഇടികൂടുന്നവർ വേറെ എവിടെയുമില്ല. ഭക്ഷണം വിൽക്കുന്ന കാര്യത്തിലും മലയാളി പിന്നിലാണ്. മഹാവൃത്തികെട്ട അടുക്കളകളാണ് മിക്ക ഭക്ഷണശാലകളിലും. ചായപോലും ഇവിടെ വിഷമാണ്. എന്നിട്ടും അതുതന്നെ കുടിക്കുകയും ചെയ്യും.
നട്ടുച്ചയ്ക്ക് വെയിലത്ത് ക്യൂ നിന്ന് മദ്യം വാങ്ങുകയും കഴിക്കുകയും ചെയ്യുന്ന രീതി വേറെ എങ്ങുമില്ല.ക്യൂ നിർത്തി മദ്യം വാങ്ങാൻ എത്തുന്നവരെ ബിവറേജസ് കോർപ്പറേഷൻ അപമാനിക്കുകയാണ് ചെയ്യുന്നത്. സാമൂഹികബോധത്തിന്റെ കാര്യത്തിലും ലോകകാര്യങ്ങൾ അറിയാനുള്ള കാര്യത്തിലും മലയാളി ഒന്നാമതാണെങ്കിലും പല കാര്യത്തിലും നമ്മൾ പിന്നിലാണെന്ന കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments