കാലങ്ങളായി ഇഴഞ്ഞു നീങ്ങുന്ന നെടുമുടി-ചാവറ റോഡ് നിർമാണ പദ്ധതിക്കെതിരെ വൻ സമര പരിപാടികൾക്കൊരുങ്ങി റോഡ് വികസന സമിതി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുവദിക്കപ്പെട്ട 25 കോടി രൂപ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് സമിതി ആരോപിക്കുന്നു. നെടുമുടി-ചാവറ നെടുമുടി റോഡ് നിലവിൽ വന്നാൽ കുട്ടനാട് ഭാഗത്തെ കൈനകരി – ചേന്നങ്കരി പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ മാറിപോകുമെന്നാണ് സമിതി പ്രവർത്തകർ അവകാശപ്പെടുന്നത്.
ആലപ്പുഴയിൽ 70% ഷോപ്പിങ്ങ് നടത്തുന്നത് ഈ പ്രദേശ വാസികളായതിനാൽ റോഡിന് ഇരുവശവും സൂപ്പര്‍ മാർക്കറ്റുകൾ നിലവിൽ വരും. കാർഷിക മേഖലയുടെ വളർച്ച,സ്വന്തമായി ബിസിനസ്സ് ആഗ്രഹിക്കുന്ന യുവ പ്രതിഭകൾക്ക് പല സ്റ്റാർട്ടപ്പുകൾ ചെയ്യാനുള്ള അവസരം, ഹൌസ് ബോട്ടുകളും റിസോർട്ടുകളും ഇവിടെ വരുമ്പോൾ തന്നെ നാടാകെ മാറിപ്പോകും. ടൂറിസ്റ്റുകൾ എംസി റോഡ് വഴി ഇവിടെ എത്തുന്നതോടെ നാട് സാമ്പത്തികമായി വളരും. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ നാടിനായി നേടി കൊടുക്കുന്ന റോഡിന്റെ നിര്‍മാണനടപടികളിൽ കാലതാമസം വരുത്തി സര്‍ക്കാര്‍ അനുമതി നഷ്ടപ്പടുത്തുന്ന പ്രവണതയ്ക്കെതിരെ അതിശക്തമായ സമരപരിപാടിക്ക് സമിതി തയ്യാറാകുന്നത്. അതിനാല്‍ കൂട്ടായുള്ള ഈ സമരപരിപാടികൾ ശ്രീ. തോമസ് ചാണ്ടി എം എൽ എ യും ശ്രീ. കൊടിക്കുന്നേൽ എം പിയും നയിക്കുമെന്ന വിശ്വാസത്തിലാണ് റോഡ് വികസന സമിതി.
Post Your Comments