ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം തിളച്ചുമറിയുമ്പോള്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. തിരുവണ്ണാമലയിലാണ് അക്രമം നടന്നത്. എഡിഎംകെ തിരുവണ്ണാമല മുന്‍ സെക്രട്ടറി എസ്.കനകരാജാണ് കൊല്ലപ്പെട്ടത്.
മൂന്നു പേര്‍ ചേര്‍ന്നാണ് കനകരാജിനെ അക്രമിച്ചത്. ആയുധവുമായെത്തിയ ഇവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് കനകരാജ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം.
ബൈക്കില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. റോഡില്‍ വീണ കനകരാജിനെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. അക്രമത്തിനുശേഷം മൂന്നു പ്രതികളും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ബാബു, രാജ്, ശരവണ എന്നിവരാണ് പ്രതികള്‍.
Post Your Comments