ഹൈദരാബാദ്: സ്ത്രീകളെ അപമാനിച്ചു കൊണ്ട് ആന്ധ്രാപ്രദേശ് സ്പീക്കര്‍ കോഡ്ല ശിവപ്രസാദ് റാവുവിന്റെ പ്രസ്താവന വൈറലാകുന്നു. സ്ത്രീകളെ കാറുകളോട് ഉപമിക്കുകയായിരുന്നു സ്പീക്കര്‍.
തിരക്കേറിയ റോഡിലൂടെ കാര്‍ ഓടിക്കുമ്പോള്‍ തട്ടലും മുട്ടലും അപകടവും ഒക്കെയുണ്ടാകും. സ്ത്രീകള്‍ റോഡില്‍ ഇറങ്ങിയാലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. കാറുകള്‍ വഴിയില്‍ ഇറക്കിയാല്‍ അപകടത്തില്‍ പെടുന്നത് സ്വാഭാവികം. 50 കിലോ മീറ്ററില്‍ ഓടിച്ചാല്‍ ചെറിയ അപകടം ഉണ്ടായേക്കാം. വേഗത 100 കിലോമീറ്ററായാല്‍ വലിയ അപകടം ഉണ്ടായേക്കാം.
എന്നാല്‍, കാര്‍ വീട്ടില്‍ത്തന്നെ പാര്‍ക്ക് ചെയ്താന്‍ ഒന്നും സംഭവിക്കില്ല. അതുപോലെ തന്നെയാണ് സ്ത്രീകളുടെ കാര്യവും. വീട്ടില്‍ നിന്നിറങ്ങിയില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ശിവപ്രസാദ് റാവു പറഞ്ഞു. വീട്ടിലൊതുങ്ങിയിരുന്ന സ്ത്രീകള്‍ സുരക്ഷിതരായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, സ്ത്രീകള്‍ പീഡനത്തിനും തട്ടിക്കൊണ്ടു പോകലിനുമെല്ലാം ഇരയാക്കപ്പെടുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
Post Your Comments