ചെന്നൈ: ശശികല അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത് നോട്ട് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത വിവാദ വ്യവസായിയുടെ റിസോര്‍ട്ടില്‍. എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് വിവാദ വ്യവസായി ശങ്കര്‍ റെഡ്ഡിയുടേതാണെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐയുടെ പിടിയിലായ വ്യവസായി ആണ് ശങ്കര്‍ റെഡ്ഡി. നോട്ട് നിരോധനത്തിനു ശേഷം ഇയാളില്‍ നിന്ന് പത്ത് കോടി യുടെ 2000 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇയാള്‍ക്ക് അണ്ണാഡിഎംകെ യുമായി അടുത്ത ബന്ധമാണ് ഉള്ളത്. എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ്. പുറമെ നിന്നുള്ള ആരെയും റിസോര്‍ട്ടിനുള്ളിലേക്ക് കടത്തി വിടുന്നുന്നില്ല. ഇവിടെ മൊബൈല്‍ ജാമര്‍ സ്ഥാപിക്കുകയും വൈഫൈ സേവനം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments