India

നടി റോജ അറസ്റ്റില്‍

വിജയവാഡ• വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എയും തെന്നിന്ത്യന്‍ നടിയുമായ ആര്‍.കെ റോജയെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതിയില്‍ നടക്കുന്ന ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ അവരെ വിജയവാഡ ഗന്നവാരം വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റിലായത്.

വിമാനം ഇറങ്ങിയ ഉടനെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റോജയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമല്ല. വനിതാ പാര്‍ലമെന്ററി സമ്മേളനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് അറസ്റ്റ് എന്ന് സൂചനയുണ്ട്.

വനിതാ പാര്‍ലമെന്റ് നടക്കുന്ന ഹോട്ടലിലേക്ക് കൊണ്ടു പോകാനെന്ന പേരില്‍ പോലീസ് കൂട്ടിക്കൊണ്ട് പോകുകയും അന്യായമായി തടഞ്ഞു വയ്ക്കുകയുമായിരുന്നെന്ന് റോജ ആരോപിച്ചു. ഒരു നിയമസഭാംഗം ക്ഷണിച്ചത് പ്രകാരമാണ് താന്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് റോജ പറഞ്ഞു. ഇപ്രകാരം ചെയ്യാനാണെങ്കില്‍ തന്നെ എന്തിനാണ് പരിപാടിയിലേക്ക് ക്ഷനിച്ചതെന്ന് റോജ ചോദിച്ചു. ടി.ഡി.പിക്ക് തന്നെ ഭയമാണെന്നും റോജ ആരോപിച്ചു.

shortlink

Post Your Comments


Back to top button