ട്രെയിനിൽ പീഡന ശ്രമം പ്രതിക്ക് മൂന്നു വർഷം കഠിനതടവ്. ലേഡീസ് കംപാർട്ടുമെന്റിൽ അതിക്രമിച്ചു കയറി ബികോം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുങ്ങല്ലൂർ പെരിഞ്ഞനം കൊറ്റൻകുളം ചിറ്റേഴത്ത് വീട്ടിൽ വിനയനെ(44) യാണ് തൃശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി മൂന്നു വർഷം കഠിനതടവിനും ഒരു മാസം വെറുംതടവിനും ശിക്ഷ വിധിച്ചത്. 2016 മാർച്ച് 14 ന് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുരുവായൂർ-എറണാകുളം പാസഞ്ചറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗുരുവായൂരിലെ അമ്മയുടെ വീട്ടിൽ നിന്നും കളമശേരിയിലെ കോളജിലേക്കു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കോച്ചിൽ അതിക്രമിച്ചു കയറിയ പ്രതി കടന്നുപിടിക്കുകയും ബാത്ത് റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. നിലവിളി കേട്ട് ഓടിക്കൂടിയ യാത്രക്കാരാണ് ഇയാളെ കീഴ്പ്പെടുത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ യുവതിക്കു പരിക്കേറ്റിരുന്നു.
Post Your Comments