ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിപദത്തിലേക്ക് ശശികലയോ പനീര്‍സെല്‍വമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. ഒ.പനീര്‍സെല്‍വത്തിനു അനുകൂലമായി കൂടുതല്‍പേര്‍ രംഗത്തെത്താന്‍ തുടങ്ങിയതോടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്.
അതേസമയം നിയമസഭ സ്പീക്കര്‍ പി.ധനപാലിന്റെ നിലപാടാകും തമിഴ്‌നാട്ടില്‍ നിര്‍ണായകമാകുന്നത്. തനിക്കൊപ്പം 130പേര്‍ ഉണ്ടെന്നാണ് ശശികലയുടെ വാദം. എന്നാല്‍ പാര്‍ട്ടിയിലെ 135 എം.എല്‍.എമാരില്‍ 89പേര്‍ തനിക്കൊപ്പമുണ്ടെന്ന് ഒ.പനീര്‍സെല്‍വവും പ്രതികരിച്ചു. 89പേരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ കൂറുമാറ്റ നിയമത്തില്‍നിന്നും രക്ഷപെടാനാകൂ എന്നതിലാണ് പനീര്‍സെല്‍വം ഈ കണക്ക് പറയുന്നത്.
ഈ സാഹചര്യത്തില്‍ സ്പീക്കര്‍ പി.ധനപാലിന്റെ നിലപാട് നിര്‍ണായകമാകും. ഇരുകൂട്ടരും അവകാശം ഉന്നയിക്കുമ്പോള്‍ സ്പീക്കറാണ് ഏതു വിഭാഗത്തിന്റെ വിപ്പാണ് ശരി എന്ന് തീരുമാനിക്കുന്നത്. 89 പേരുടെ പിന്തുണ ഉറപ്പാക്കിയില്ലെങ്കില്‍ പനീര്‍ശെല്‍വം വിഭാഗം കുഴപ്പത്തിലാവും. കാരണം കൂറുമാറ്റ നിരോധന നിയമപ്രകാരം അവര്‍ക്ക് എം.എല്‍.എ സ്ഥാനം വരെ നഷ്ടപ്പെടാം.
അതിന് ശശികല വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കണം. പാര്‍ട്ടി വിപ്പ് ലംഘിച്ച് പനീര്‍ശെല്‍വം വിഭാഗം വോട്ട് ചെയ്തതായി സ്ഥാപിക്കുകയും വേണം. സ്പീക്കര്‍ ധനപാല്‍ ഇപ്പോള്‍ ശശികല വിഭാഗത്തോടൊപ്പമാണ് എന്നത് പനീര്‍സെല്‍വത്തിന് ആശങ്ക പരത്തുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞാല്‍ സ്പീക്കറും കളം മാറ്റി ചവിട്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Post Your Comments