ഗുഡ്ഗാവ്: മണപ്പുറം ഫിനാന്‍സിന്റെ ഗുഡ്ഗാവിലെ ശാഖയില്‍ വന്‍ കവര്‍ച്ച.വെള്ളിയാഴ്ചയാണ് സംഭവം. എട്ട് പേരടങ്ങുന്ന ആയുധധാരികള്‍ ബാങ്കിലേക്ക് ഇരച്ചുകയറിയ ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഭീഷണിയില്‍ ഭയന്ന് പോയ ബാങ്ക് ജീവനക്കാര്‍ പോലീസിനേയും മറ്റു ആളുകളേയും വിവരമറിയിക്കാന്‍ കഴിയുന്നതിന് മുമ്ബേ മോഷ്ടാക്കള്‍ പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞു 32 കിലോ സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായാണ് വിവരം. ഇതിന് ഏകദേശം പത്തുകോടി യോളം രൂപ വരും. 7.8 ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു.ആകെ 10 കോടി 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.പോലീസും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു.
Post Your Comments