IndiaNews

ഇന്ത്യയില്‍ വ്യാജകറന്‍സി ഇടപാടുകള്‍ക്ക് വിരാമം

ന്യൂഡല്‍ഹി : നോട്ട് റദ്ദാക്കലിനുശേഷം ഇന്ത്യയില്‍ വ്യാജകറന്‍സി ഇടപാടുകള്‍ പൂര്‍ണമായും അവസാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നോട്ട് റദ്ദാക്കലിന്റെ അനന്തരഫലങ്ങള്‍ ആരായുന്നതിനായി വിളിച്ചുചേര്‍ത്ത പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുപ്പത് ദിവസത്തിനകം രാജ്യത്തെ ധനവിനിയോഗ പ്രശ്‌നങ്ങള്‍ പരിഹരിക്കും. നോട്ട് റദ്ദാക്കലിനുശേഷം 515കോടി രൂപ പണമായി പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം തടയുന്നതിനും ചാരവൃത്തി, ആയുധക്കടത്ത് എന്നിവ തടയുന്നതിനും നോട്ട് നിരോധനം വഴി ലക്ഷ്യമിട്ടിരുന്നതായും ധനവകുപ്പ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button