തിരുവനന്തപുരം: തനിക്കെതിരായ ഓരോ വിമര്‍ശനത്തെയും തെളിവുകള്‍കൊണ്ട് തകര്‍ത്തെറിയുന്നതില്‍ സമര്‍ഥനാണ് കോഴിക്കോട് ജില്ലാ കലക്ടറായ എന്‍.പ്രശാന്ത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച് പദവിയില്‍ തുടരുന്ന കലക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇക്കുറി ഔദ്യോഗിക വാഹനം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനമാണ് പുറത്തുവന്നത്.
അതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മനോരമയിലെ ഒരു ലേഖകന്‍ ഷൂട്ട് ചെയ്ത് മാതൃഭൂമിയില്‍ ടെലികാസ്റ്റ് ചെയ്യുന്ന അപൂര്‍വകാഴ്ചയാണ് സൂര്‍ത്തുക്കളെ നിങ്ങള്‍ ഇവിടെ കണ്ടത് എന്ന പരിഹാസത്തോടെ നിശ്ചിത തുക നല്‍കി സര്‍ക്കാര്‍ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിന്റെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും പ്രശാന്ത് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. അതേസമയം വിമര്‍ശനം ശക്തമായതോടെ മാതൃഭൂമി വെബ്‌സൈറ്റില്‍നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
Post Your Comments