ഹരിപ്പാട്: ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പടുത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഹരിപ്പാട് സിഐക്കാണ് പണികിട്ടിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതാണ് നടപടിക്ക് കാരണം.
മുഖംമൂടി ധരിച്ച സംഘം ഓടിച്ചിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിഐ ബിനു ശ്രീധറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഐജി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും ഹരിപ്പാട് സിഐ കൊലപാതകം നടന്ന സ്ഥലത്ത് എത്തിയില്ല. ഇത് കൃത്യനിര്‍വഹണത്തിലെ വീഴ്ചയായി കണക്കാക്കിയാണ് സസ്‌പെന്‍ഷന്‍. കേസില്‍ നാലു പേര്‍ അറസ്റ്റിലായതായി സൂചനയുണ്ട്.
Post Your Comments