ചെന്നൈ: ജയലളിത ആശുപത്രിയില്‍ പതിവായി ഹനുമാല്‍ സീരിയല്‍ കാണുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കെ അമ്മയുടെ ആശുപത്രി വാസത്തെക്കുറിച്ചു തുറന്നു പറഞ്ഞ് ശശികല. അമ്മ ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസവും ഞാന്‍ കൂടെയുണ്ടായിരുന്നുവെന്നും അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമറിയാം താനെങ്ങനെയാണ് അവരോട് പെരുമാറിയതെന്ന്. തന്റെ മനസാക്ഷി ശുദ്ധമാണെന്നും അവർ പറഞ്ഞു.
ഒരു തുറന്ന പുസ്തകംപോലെയാണ് അമ്മയുടെ ചികിത്സ. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവരെ ചികിത്സിക്കാനെത്തി. ലണ്ടനില്‍ നിന്ന് ഡോക്ടറെത്തി. സിംഗപ്പൂരില്‍ നിന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍ വന്നു. മരിക്കുന്ന അന്ന് ഉച്ചയ്ക്ക് ശേഷവും ഫിസിയോ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അവരോട് സംസാരിക്കുമായിരുന്നു. മാത്രമല്ല അവര്‍ ടിവിയില്‍ ഹനുമാന്‍ സീരിയല്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോള്‍ ഞാനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കുമായിരുന്നു. ദിവസം രണ്ടു മൂന്ന് എപ്പിസോഡുകള്‍ അവര്‍ കാണുമായിരുന്നുവെന്നും കൂടാതെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ പാട്ടുകളും ഇഷ്ടമായിരുന്നു. അതും കാണുമായിരുന്നു.
ജയലളിതയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് പറയുന്നത് തികച്ചും തെറ്റായ ആരോപണമാണെന്ന് അവർ വ്യക്തമാക്കി.അമ്മയ്ക്ക് സുഖമില്ലാതായപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിഎസ്പിയുടെ സഹായത്തൽ വളരെ പെട്ടന്ന് ആശുപത്രിയിലെത്തിച്ചുവെന്നും ഡോക്ടർമാരും ഇക്കാര്യം പറഞ്ഞുവെന്നും അവർ പറയുന്നു. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും ജയലളിതയുടെ മരണം സംബന്ധിച്ച ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും ശശികല വ്യക്തമാക്കി.
Post Your Comments