India

പനീര്‍സെല്‍വമോ ശശികലയോ? തമിഴ്‌നാടിന്റെ ജനഹിതം പുറത്ത്

ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. അതിനിടെ തങ്ങളുടെ മുഖ്യമന്ത്രിയെ സംബന്ധിച്ച തമിഴരുടെ ജനഹിതം പുറത്തുവിട്ടിരിക്കുകയാണ് ചില ദേശീയ മാധ്യമങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത 95ശതമാനം ജനങ്ങളും പനീര്‍സെല്‍വം വീണ്ടും മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 82,000 പേരില്‍ 78,700പേരും പനീര്‍സെല്‍വത്തെയാണ് പിന്തുണച്ചത്. ഇന്നലെ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പനീര്‍സെല്‍വവുമായും ശശികലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button