India

അടുത്ത ബന്ധുവിന്റെ ഭാര്യയുമായി അവിഹിതം:പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചുമൂടി

ഹൈദരാബാദ്• അടുത്ത ബന്ധുവിന്റെ ഭാര്യയുമായും സഹോദരിയുമായും അവിഹിത ബന്ധം പുലര്‍ത്തിയ പ്രവാസി യുവാവിന്റെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചുമൂടി. അബുദാബി നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറായിരുന്ന സെയ്ദ് ഇമ്രാന്‍ എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്.

അവധിയ്ക്ക് നാട്ടിലെത്തിയ ഇമ്രാനെ ഫെബ്രുവരി നാല് മുതല്‍കാണാതായിരുന്നു. മാതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഇമ്രാന്റെ കസിനായ സെയ്ഫ് ബിന്‍ സാബിത് ബാ അബൂദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെയ്ദിന്റെ ഭാര്യ ഫാത്തിമയുമായും സഹോദരിയുമായും ഇമ്രാന്‍ അവിഹിത ബന്ധം പുലര്‍ത്തിയത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സെയ്ഫിന്റെ മൂത്ത സഹോദരനും ഖത്തറില്‍ സൈന്യത്തില്‍ ജീവനക്കാരനുമായ സയദ് ബിന്‍ സാബിത് ബാ അബൂദുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം സയദ് ഖത്തറിലേക്ക് മടങ്ങി. സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ ഫാത്തിമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button