
റായ്പൂര്‍•ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂരില്‍ ലെ ക്യാമ്പില്‍ മലയാളി സി.ആര്.പി.എഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ബിജുകുമാര്‍ ടി.എസ് ആണ് മരിച്ചത്. സി.ആര്.പി.എഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 1997 ല്‍ സി.ആര്.പി.എഫില്‍ ചേര്‍ന്ന ബിജുകുമാര്‍ മാവോയിസ്റ്റ്-നക്സല്‍ വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട കോബ്ര ബറ്റാലിയന് അംഗമായിരുന്നു.
Post Your Comments