ക്ലാസ്സില്‍ മലയാളം സംസാരിച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ വക ചാപ്പകുത്തല്‍. നാലാം ക്ലാസ്സിലെ ഏഴുവിദ്യാര്‍ഥികളെയാണ് അധ്യാപിക ക്രൂരമായ മാനസിക പീഡനത്തിനിരയാക്കിയത്. ‘ഞാന്‍ അനുസരണയില്ലാത്തവനാണ്. ഞാന്‍ എപ്പോഴും മലയാളത്തില്‍ സംസാരിക്കും’ എന്നെഴുതിയ പോസ്റ്റര്‍ അധ്യാപിക കുട്ടികളുടെ യൂണിഫോമിന് മുകളില്‍ പതിച്ചു. തൊടുപുഴക്ക് സമീപം കാളിയാര്‍ ജയ്‌റാണി പബ്ലിക് സ്‌കൂളിലാണ് സംഭവം. സംഭവം പുറത്തായതോടെ സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളോട് മാപ്പപേക്ഷിച്ചു. ഒരു കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയായ നാഗാലാന്റ് സ്വദേശി അസനെതിരേ കേസെടുത്തു. ക്ലാസ്സ് നടക്കുന്നതിനിടെ ഏഴ് വിദ്യാര്‍ഥികള്‍ മലയാളത്തില്‍ സംസാരിച്ചത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കടലാസില്‍ പ്രിന്റ് എടുത്ത് ഷര്‍ട്ടിന് പിന്നില്‍ പതിക്കുകയായിരുന്നു.
Post Your Comments