ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയെ പരിചയപ്പെടാം

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലത്തോടൊപ്പം സ്വത്ത് വിവരവും സമര്‍പ്പിക്കണം. ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ഥിയുടെ സ്വത്ത് കേട്ട് അധികൃതരുടെ പോലും കണ്ണുതള്ളി.

മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഘാട്‌കോപ്പറിലെ 132-ാം വാര്‍ഡില്‍ മത്സരിക്കുന്ന പരാഗ് ഷാ എന്ന സ്ഥാനാര്‍ഥിയുടെ സ്വത്ത് 690കോടി രൂപയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ പരാഗ് ബി.ജെ.പി സ്ഥാനാര്‍ഥിയായി നിലവിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രതിനിധിയുമായ പ്രവീണ്‍ ചെഡ്ഡയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. ചെഡ്ഡയെ അട്ടിമറിച്ചാല്‍ രാജ്യത്തെ ഏറ്റവും സമ്പന്നനായ കോര്‍പ്പറേറ്റര്‍ എന്ന പദവിയും പരാഗ് ഷായെ തേടിയെത്തും.

Share
Leave a Comment