CricketIndiaSports

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം : തകർപ്പൻ സ്‌കോറുമായി ഇന്ത്യ കുതിക്കുന്നു

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തകർപ്പൻ സ്‌കോറുമായി ഇന്ത്യ കുതിക്കുന്നു. മൂന്നിന് 356 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവിലത്തെ വിവരം അനുസരിച്ച് 5 വിക്കറ്റ് നഷ്ടത്തിൽ 544 റൺസ് കരസ്ഥമാക്കി. 204 എന്ന കൂറ്റൻ റണ്‍സ് നേടി വിരാട് കൊഹ്‌ലി പുറത്തായി. 246 പന്തുകൾ നേരിട്ട കോഹ്ലി 24 ബൗണ്ടറികൾ കരസ്ഥമാക്കിയാണ് ക്രീസിൽ നിന്നും വിട വാങ്ങുന്നത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. മുരളി വിജയ് 108 റണ്‍സും ചേതേശ്വര്‍ പൂജാര 83 റണ്‍സുമെടുത്ത് പുറത്തായെങ്കിലും മുരളി വിജയ്‌‌യും പൂജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 178 റൺസ് ഇന്ത്യക്കായി നേടി.

shortlink

Post Your Comments


Back to top button