വൈക്കം: പല്ലി,എലി,പാറ്റ,പുഴു തുടങ്ങിയ ജന്തുക്കളെ ഹോട്ടല്‍ ഭക്ഷണത്തില്‍ കാണുന്നത് പതിവായിരിക്കുകയാണ്. പല ഹോട്ടലുകളും ഇക്കാരണത്താല്‍ അടച്ചുപൂട്ടിയട്ടുണ്ട്. എന്നിട്ടും, സംഭവത്തിലൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴും ഹോട്ടലുകളിലെ ഭക്ഷണം സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്.
വൈക്കത്തെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പുഴുനിറഞ്ഞ ഭക്ഷണങ്ങള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് മോശം ഭക്ഷണം പിടിച്ചെടുക്കുകയായിരുന്നു. പ്രദേശത്തെ മൂന്ന് ഷാപ്പുകളില്‍ നിന്നും കെറ്റിഡിസി റസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു.
ഹോട്ടല്‍ വേമ്പനാട്, കൊച്ചിന്‍ കോഫി ഹൗസ്, ഹോട്ടല്‍ കൃഷ്ണ, മലബാര്‍ ഹോട്ടല്‍ എന്നിവടങ്ങളില്‍ എല്ലാം പഴകിയ ഭക്ഷണമാണ് വിളമ്പിയിരുന്നത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും വളരെ പരിതാപകരമാണെന്ന് അധികൃതര്‍ പറയുന്നു. ആഴ്ചകള്‍ പഴക്കുള്ള മാംസവും മത്സ്യവും വരെ കണ്ടെടുത്തു.
Post Your Comments