Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvartha

ഡോക്ടർ സതീഷ് രാഘവൻ എന്ന മുഹമ്മദിനെ തിരിച്ചറിയുക; പീഡന വീരനായ കാമ വെറിയന്റെ ആൾമാറാട്ടവും ചതിയും

ഡോക്ടർ എന്ന വ്യാജേന വിവാഹാലോചന നടത്തി, മുപ്പതോളം യുവതികളെ പീഡിപ്പിക്കുകയും അവരിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത ഡോ. സതീഷ് രാഘവൻ എന്ന മുഹമ്മദ് ഷാഫി (30) പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് പൊലീസ്. ദുബായിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജനായ ഡോ. സതീഷ് രാഘവൻ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റ് കേന്ദ്രീകരി ച്ചാണ് മുഹമ്മദ് ഷാഫി തട്ടിപ്പും പീഡനവും നടത്തിയിരുന്നത്. മുപ്പതോളം യുവതികളിൽ നിന്നായി 50 ലക്ഷത്തിലേറെ രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.

എട്ടാം ക്ലാസ് വിദ്യാഭ്യാസം കൈമുതലായുള്ള ഷാഫി കമ്പ്യൂട്ടർ വിദഗ്ധൻ കൂടിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടരലക്ഷം രൂപ നഷ്ടമായത്തിന്റെ പേരിൽ കുലശേഖരപതി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ പത്തനംതിട്ടയിൽ വെച്ച് ഇയാൾ അറസ്റ്റിലായത്.

ഇയാളുടെ ഇരകളെല്ലാം ഹിന്ദു യുവതികളാണ് എന്ന വിവരം ഏറെ ഞെട്ടൽ ഉളവാക്കുന്നു. അത് എന്ത് കൊണ്ടാണ് എന്ന ചോദിച്ചപ്പോൾ “തന്റെ മതത്തെ താൻ ദ്രോഹിക്കില്ലെന്നായിരുന്നു ” പോലീസിന് ലഭിച്ച മറുപടി. കെണിയിൽ വീഴ്ത്തുന്ന പെൺകുട്ടികളെ ബംഗളൂരുവിലെ നക്ഷത്രഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി ബന്ധപ്പെടും. ഇതിന് ശേഷം യുവതികളുടെ നഗ്‌നചിത്രം പകർത്തി ഓരോ ഫോൾഡറിലാക്കി കമ്പ്യൂട്ടറിൽ സൂക്ഷിക്കും. പണം നഷ്ടമായവർ പരാതിപ്പെടാതിരിക്കാൻ ഒരു കാരണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പരാതിയുമായി ഇയാളുടെ അടുത്തെത്തുന്ന പെൺകുട്ടികളെ നീ കന്യകയല്ല, നിന്റെ കന്യകാത്വം നഷ്ടമായി എന്ന് ആക്രോശിച്ചു കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും തീ കൊണ്ട് പൊള്ളിക്കുകയും ചെയ്യുമായിരുന്നു.

കോട്ടും സ്യൂട്ടുമണിഞ്ഞ് ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് കലർത്തി മിതമായി മാത്രം സംസാരിക്കുന്ന മുഹമ്മദ് ഷാഫിയെ കണ്ണുമടച്ച് വിശ്വസിക്കുകയാണ് യുവതികൾ ചെയ്തത്. ഇവരോട് വിസയുടെ ആവശ്യത്തിലേക്കെന്ന് പറഞ്ഞ് ഒന്നര മുതൽ മൂന്നരലക്ഷം രൂപ വരെ ഷാഫി വാങ്ങിയിരുന്നു. കൂടുതൽ അടുപ്പമുണ്ടാക്കുന്ന യുവതികളിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി എ.ടി.എം കാർഡ് സ്വന്തമാക്കും. മൊബൈൽഫോൺ സിം കാർഡുമെടുക്കും. പെൺകുട്ടികളിൽ നിന്ന് തട്ടിയെടുക്കുന്ന പണം ഉപയോഗിച്ചായിരുന്നു ഇയാള്‍ സ്ഥിരമായി ആകാശയാത്ര ചെയ്യുകയും ആഡംബര ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തിരുന്നത് . സ്വന്തം അക്കൗണ്ടിലേക്ക് ഒരിക്കലും ഇയാൾ തട്ടിപ്പു നടത്തിയ പണം ഇട്ടിരുന്നില്ല. ഇതു കാരണം ഇയാളിലേക്ക് ചെന്നെത്താനും പൊലീസിന് ബുദ്ധിമുട്ടായിരുന്നു.

എട്ടാം ക്ലാസിൽ പഠനം നിർത്തിയ മുഹമ്മദ് ഷാഫി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അടക്കം വ്യാജമായി നിർമ്മിച്ചുവെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. അതീവ ബുദ്ധിശാലിയായ ഇയാൾ എല്ലാ നീക്കങ്ങളും നടത്തിയത് ഡോ. സതീഷ് രാഘവൻ എന്ന പേരിലായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജൻ ആണെന്നാണ് ഇയാൾ എല്ലാരേയും പരിചയപ്പെടുത്തിയിരുന്നത്. അതിനു ശേഷം ഇയാൾ ഡോ. സതീഷ് രാഘവൻ എന്ന പ്രൊഫൈലുണ്ടാക്കി വിവാഹസൈറ്റിൽ കയറി പെയ്ഡ് രജിസ്‌ട്രേഷൻ നടത്തിയായിരുന്നു തട്ടിപ്പ്.

ബി.എസ്‌സി നഴ്‌സിങ് കഴിഞ്ഞ യുവതികളായിരുന്നു ഇയാളുടെ തട്ടിപിന് ഇരയായിരുന്നത്. ഈ യുവതികളുടെ പ്രൊഫൈലുകളിലേക്ക് താൽപര്യം പ്രകടിപ്പിച്ച് റിക്വസ്റ്റ് അയയ്ക്കും.പെൺകുട്ടിയും അവരുടെ ബന്ധുക്കളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കൂടെ പഠിച്ച നഴ്‌സുമാരുണ്ടെങ്കിൽ പരിചയപ്പെടുത്തി നൽകാനും ആവശ്യപ്പെടും. തന്റെ ആശുപത്രിയിൽ ജോലി ഒഴിവുണ്ടെന്നും അവർക്ക് വേണമെങ്കിൽ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് അവരുമായും ബന്ധം സ്ഥാപിക്കും. നഴ്‌സിങ് സംബന്ധമായ എല്ലാ സംശയങ്ങളും ഇയാൾ ദൂരീകരിച്ച് നൽകും. ഇതോടെ വ്യാജ ഡോക്ടറെ പെൺകുട്ടിയും ബന്ധുക്കളും വിശ്വസിക്കുകയും ചെയ്യും.

ഇയാൾ പിടയിലാകാൻ കാരണമായത് കല്യാണമാലോചിച്ച പെൺകുട്ടികള്‍ തന്നെയാണ്.ദുബായിലെ ആശുപത്രിയുടെ പേരിൽ തയാറാക്കിയ വിസിറ്റിങ് കാർഡ് ഇയാൾ പരിചയപ്പെട്ട നഴ്‌സുമാർക്കെല്ലാം നൽകി. സുഹൃത്തുക്കളായിരുന്ന നഴ്‌സുമാർ പരസ്പരം തങ്ങൾക്ക് വന്ന വിവാഹാലോചനയെപ്പറ്റി പറയുകയും വിസിറ്റിങ് കാർഡ് കാണിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്‌പി. ബി. അശോകന്റെ ഷാഡോ പൊലീസുകാരായ എൽ.ടി. ലിജു, രാധാകൃഷ്ണൻ എന്നിവർ നിരന്തരമായി നിരീക്ഷിച്ച ശേഷം ഇയാളെ പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയുകയായ്യിരുന്നു. ദീർഘദൂര യാത്രയ്ക്ക് ഒരുങ്ങി വന്നപ്പോഴാണ് പിടിയിലായത്.

ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പിടിയിലാകുമ്പോൾ കൈവശം മൂന്നരലക്ഷം രൂപ, 1006 ദിർഹം, ആപ്പിളിന്റേതടക്കം നാലു മൊബൈൽ ഫോണുകൾ, വിവിധ കമ്പനിയുടെ 17 സിം കാർഡുകൾ, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫറിങ് ലെറ്ററുകൾ, സീലുകൾ, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങൾ, വിലയേറിയ തുണിത്തരങ്ങൾ, രണ്ടു പവൻ സ്വർണാഭരണം എന്നിവയുണ്ടായിരുന്നു.

ആറു വർഷം മുമ്പ് വിദേശത്ത് പോയ ഇയാൾ തട്ടിപ്പു തുടങ്ങിയിട്ട് അഞ്ചു വർഷമായെന്ന് പൊലീസ് പറഞ്ഞു. നിലവിൽ 12 പരാതികളാണ് മുഹമ്മദ് ഷാഫിക്കെതിരേ വന്നിട്ടുള്ളത്. ഇതിൽ നാലെണ്ണം എറണാകുളത്തും ഒരെണ്ണം പത്തനംതിട്ടയിലും ശേഷിച്ചത് പുത്തൂർ, തൊടുപുഴ ഭാഗങ്ങളിലുമാണ്. മാനക്കേട് ഭയന്ന് ഇനിയും ചിലർ പരാതിപ്പെടാൻ മടിക്കുന്നുണ്ട്. പത്തനംതിട്ടയിലെ പരാതിക്കാരിയുടെ സഹോദരിയുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്ന വിവരം പിന്നീടാണ് സഹോദരിമാർ മനസിലാക്കിയത്.

എട്ടാം ക്ലാസിൽ തോറ്റ് പഠിപ്പു നിർത്തിയ മുഹമ്മദ് ഷാഫി പിന്നീട് സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ ജോലി ചെയ്ത ശേഷം കോട്ടയത്ത് വന്ന് നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിച്ചു. ഇതിന് കിട്ടിയ സർട്ടിഫിക്കറ്റുമായി വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറിയ ഷാഫി അവിടെ ഒരു ആശുപത്രിയിൽ ജോലിക്ക് കയറി പ്രവൃത്തി പരിചയം നേടി. ഹിന്ദിയും ഇംഗ്ലീഷും വശമാക്കുകയും ചെയ്തു. ഇവിടെ നിന്ന് ആറു വർഷം മുമ്പ് ഇയാൾ ദുബായിലേക്ക് പോയി. അവിടെ ഒരു ഇലക്‌ട്രോണിക്‌സ് കടയിൽ ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button