NewsDevotional

വ്യാഴാഴ്ചകളിൽ ഇവ ശീലമാക്കൂ……

ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവരവരുടേതായ വിശ്വാസങ്ങളാണ്. ഓരോ മതസ്ഥർക്കും ഓരോ വിശ്വാസമാണ്. പലപ്പോഴും പല വിശ്വാസങ്ങളും നമ്മുടെ ലോകമുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ദിവസവും നാളും പക്കവും നോക്കി വ്രതവും മറ്റും അനുഷ്ഠിക്കുന്നവരാണ് നമ്മളില്‍ പലരും. ഓരോ ആഴ്ചയിലും ഓരോ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

ബൃഹസ്പതിയുടെ ദിവസമായാണ് വ്യാഴ്ച്ചയെ കണക്കാക്കുന്നത്. ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുന്ന ദിവസം കൂടിയാണ്. വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ നാളും ദിവസവും നോക്കുന്നവരുണ്ട്. വ്യാഴാഴ്ച ദിവസം വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും സമ്പത്തും വരും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല വ്യാഴാഴ്ച ദിവസം ദാനം നല്‍കുന്നതും ഏറെ നല്ലതാണ്. ഇത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കും. വ്രതം എടുക്കുമ്പോൾ നമ്മൾ വളരെയേറെ ശ്രദ്ധിക്കണം. വ്യാഴാഴ്ച വ്രതം എടുത്താല്‍ ആരോഗ്യപരമായും സാമ്പത്തികപരമായും അഭിവൃദ്ധി വര്‍ദ്ധിപ്പിക്കും.

ശിവന് മഞ്ഞലഡു നിവേദിയ്ക്കുന്നതും വ്യാഴാഴ്ചയാണെങ്കില്‍ നിങ്ങളുടെ ഐശ്വര്യം ഇരട്ടിയ്ക്കും എന്നാണ് വിശ്വാസം. വ്യാഴ്ച്ചകളിൽ വാഴയെ പൂജിയ്ക്കുന്നതും സ്ഥിരമാക്കുക. ഇത് ആരോഗ്യത്തേയും ഭാഗ്യത്തേയും കൂടെക്കൂട്ടും. മഞ്ഞ നിറമുള്ള വസ്ത്രം ധരിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ നല്ലതാണ്. ഇത് കുടുംബത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും. വ്യാഴാഴ്ചകളില്‍ ഉപ്പ് കുറച്ച് ഉപയോഗിക്കാൻ ശ്രമിക്കുക. കഴിവതും ഉപയോഗിക്കാതിരിയ്ക്കാന്‍ തന്നെ ശ്രമിക്കുക. ഇതും ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഭഗവാന്‍ വിഷ്ണുവിന് അഭിഷേകം നടത്തുന്നതും വ്യാഴാഴ്ചകളില്‍ ശീലമാക്കുക. ഇത് കുടുംബത്തില്‍ ലക്ഷ്മീ ദേവിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button