IndiaNews

ഗർഭം അലസിപ്പിക്കാൻ പുതിയൊരു കീഴ്വഴക്കം സൃഷ്ടിച്ച് സുപ്രീം കോടതി

മുംബൈ: 24ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ കോടതിയുടെ അനുമതി. യുവതിയുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്താലാണ് ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ച് സാക്ഷ്യപെടുത്തിയതിനെത്തുടർന്നാണ് ഇരുപത്തിരണ്ടുകാരിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്.

മുംബൈ കെ.ഇ.എം ആശുപതിയിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗർഭസ്ഥശിശുവിന് വൃക്കകൾ ഇല്ലെന്നും ശ്വാസകോശം ചുരുങ്ങിയ നിലയിലാണെന്നും കണ്ടെത്തിയിരുന്നു. രണ്ടു തവണ നടത്തിയ സ്കാനിങ്ങിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 20 ആഴ്ച പിന്നിട്ടാൽ ഗർഭച്ഛിദ്രം നടത്തുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button