ന്യൂഡല്‍ഹി: ആരോപണങ്ങള്‍ക്കിടെ ശശികലയ്ക്ക് വക്കാലത്തുമായി ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെത്തി. അധികാരമേല്‍ ചിന്നമ്മയെ അനുവദിക്കണമെന്നാണ് സ്വാമിയുടെ ആവശ്യം. എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കണമെന്നുള്ളത് ഗവര്‍ണറുടെ കടമയാണ്.
തമിഴ്നാട്ടില്‍ ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയില്‍ പോയിരിക്കാനാകില്ലെന്നും സ്വാമി പറഞ്ഞു. ശശികല ജയലളിതയുടെ ഉറ്റ തോഴിയായിരുന്നു. ശശികലയ്ക്കുവേണ്ടി ജയലളിത പലതും ചെയ്തിരുന്നു. കുറേ വര്‍ഷങ്ങളായി സുഹൃത്തും ശത്രുമായി ജയലളിതയെ തനിക്കറിയാം.
പനീര്‍ശെല്‍വത്തെ റബ്ബര്‍ സ്റ്റാമ്പായി മാത്രമേ ജയലളിത കണ്ടിട്ടുള്ളൂ എന്നും സ്വാമി പറയുന്നു. ജയലളിതയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന വ്യക്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമി.
Post Your Comments