InternationalGulf

പാകിസ്ഥാന് വന്‍ തിരിച്ചടി നല്‍കി സൗദി അറേബ്യ

റിയാദ്•അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ വഴിയെ നീങ്ങുകയാണ് സൗദി അറേബ്യയും. ഭീകരവാദം ശക്തിയാര്‍ജിച്ച മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് പാകിസ്ഥാന്‍ പൗരന്മാരെ സൗദി അറേബ്യ നാടുകടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ടെ സൗദി അറേബ്യ 39,000 പാക്കിസ്ഥാൻ പൗരൻമാരെ നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇനി മുതല്‍ കര്‍ശന സുരക്ഷാ പരിശോധനകൾക്കുശേഷം മാത്രമേപാക് പൗരൻമാരെ രാജ്യത്തേക്കു പ്രവേശിപ്പിക്കാവൂ എന്നും രാജ്യത്തുള്ളവരെ കർശനമായി നിരീക്ഷിക്കണമെന്നും സുരക്ഷാ ഏജൻസികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിയമലംഘനവും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വര്‍ധിച്ചതുമാണ് പാക് പൗരന്മാര്‍ക്കെതിരെ തിരിയാന്‍ സൗദി അറേബ്യയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സൗദിയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കുറ്റവാളികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്.

അതേസമയം, വീസ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് പാക് പൗരൻമാരെ തിരിച്ചയച്ചതെന്നാണ് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയിലെത്തിയ നിരവധി പാക് പൗരൻമാർ ഭീകരസംഘടനയായ ഐ.എസിൽ ചേർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ജിദ്ദയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരിലും വനിതകൾ അടക്കമുള്ള പാക് പൗരൻമാരുണ്ട്.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന പാക് പൗരന്മാരുടെ കൃത്യമായ വിവരങ്ങളും അവരുടെ പശ്ചാത്തലവും നല്‍കാന്‍ അമേരിക്ക പാകിസ്ഥാന് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്നും അമേരിക്ക താക്കീത് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button