ചെന്നൈ: ജന താല്പര്യമനുസരിച്ച് ഉറച്ച തീരുമാനമെടുക്കാൻ പനീർ സെൽവം എം എൽ എ മാരോട് ആഹ്വാനം ചെയ്യുമ്പോൾ രാവിലെ എ ഐ ഡി എം കെ യോഗത്തിൽ പങ്കെടുത്ത മുഴുവൻ എം എൽ എ മാരെയും സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് ശശികലയും കൂട്ടരും മാറ്റിക്കഴിഞ്ഞിരുന്നു.സ്പീക്കര്‍ അടക്കം എഐഎഡിഎംകെയ്ക്ക് 136 എംഎല്‍എമാരാണ് ഉളളത്.
ശശികലയും പനീർസെൽവവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നതോടെ ഇരുവർക്കും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. ഇത് മുന്കൂട്ടിക്കണ്ടാണ് പ്രത്യേക ബസുകളിൽ എം എൽ എ മാരെ ശശികലയും കൂട്ടരും അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ശശികലയുടെ മുഖ്യമന്ത്രി പദത്തിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഗവർണ്ണർ ആണ് എടുക്കേണ്ടത്. സ്ഥിതിഗതികൾ രൂക്ഷമായ സ്ഥിതിക്ക് കാര്യങ്ങൾ നിയമ പ്രശ്നങ്ങൾ പഠിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്ന നിലപാടിലാണ് ഗവർണ്ണർ.
പനീർ സെൽവം പറയുന്നത് കള്ളമാണെന്നും അമ്മയുടെ ആഗ്രഹ പ്രകാരം താനാണ് അടുത്തതായി അണ്ണാ ഡി എം കെ യെ നയിക്കേണ്ടതെന്നും ശശികല പറഞ്ഞു.എന്നാൽ പനീര്‍ശെല്‍വത്തിന്റെ വസതിക്ക് മുന്നില്‍ പിന്തുണ പ്രഖ്യാപിച്ച് ധാരാളം പാര്‍ട്ടി പ്രവര്‍ത്തകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പനീർ സെൽവത്തെ സെക്രട്ടറിയാക്കണമെന്നും എഐഎഡിഎംകെയെ രക്ഷിക്കണമെന്നുമുളള വാചകങ്ങള്‍എഴുതിയ പോസ്റ്ററുകളുമായാണ് അവർ എത്തിയത്.
Post Your Comments