KeralaNews

അക്കാദമി ഔദാര്യം പറ്റിയവരുടെ ലിസ്റ്റ് ഇങ്ങനെയെങ്കിൽ ഒന്നും ഒരിക്കലും ശരിയാകില്ല; മോഹന്‍രാജ് എഴുതുന്നു

ആത്മഹത്യാ ഭീഷണിയും നിരാഹാര സത്യഗ്രഹവുമായി ലോ അക്കാദമി സമരം ശക്തമായി മുന്നേറുന്നതിനിടെ ഇടതുസര്‍ക്കാര്‍ പാലിക്കുന്ന മൗനം ആരെയും ആശങ്കപ്പെടുത്തുന്നതാണ്. ഭരണസിരാകേന്ദ്രത്തില്‍നിന്നും ഏതാനും കിലോ മീറ്റര്‍ അകലെയുള്ള പേരൂര്‍ക്കട ലോ അക്കാദമിയില്‍ സമരം തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ഭരണ നേതൃത്വം വഹിക്കുന്ന സി.പി.എമ്മും നടത്തുന്ന ഒളിച്ചുകളി ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് നിയമബിരുദമുള്ള മിക്ക സി.പി.എം നേതാക്കളിലും അവരുടെ ബന്ധുക്കളിലും ഭൂരിഭാഗവും ലോ അക്കാദമയില്‍ പഠിച്ചിറങ്ങിയവരാണെന്നാണ് വസ്തു. പലരും കൃത്യമായി ക്ലാസ്സില്‍ കയറാത്തവരോ നിയമാനുസരണം പരീക്ഷാ നടപടികള്‍ക്കു വിധേയമാകാത്തവരോ ആണ്. ഇവരെല്ലാം തന്നെ ലോ അക്കാദമി മാനേജ്‌മെന്റിന്റെ ഔദാര്യത്തില്‍ നിയമ ബിരുദം കരസ്ഥമാക്കിയവരുമാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില ലോ അക്കാദമി ബിരുദധാരികളുടെ പേര് ശ്രദ്ധേയമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് ലോ അക്കാദമിയില്‍ പഠിക്കുമ്പോള്‍ കാറിലിരുന്ന് പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് ആക്ഷേപം. പുന്നപ്ര വയലാര്‍ സമരനായകനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി.കെ ചന്ദ്രാനന്ദന്റെ പേരമകന്‍ അക്കാദമിയില്‍ നിന്നാണു പഠിച്ചിറങ്ങിയത്. ഇദ്ദേഹത്തിനും നിയമബിരുദം നേടാന്‍ മാനേജ്‌മെന്റ് വഴിവിട്ട് സഹായിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ചാനല്‍ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് ലോ അക്കാദമിയില്‍ നിന്നു എല്‍.എല്‍.ബിക്ക് പഠിക്കുമ്പോള്‍ പലപ്പോഴും ക്ലാസ്സില്‍ കയറിയിരുന്നില്ലെന്നും ഇദ്ദേഹത്തിനു ഇന്റേണല്‍മാര്‍ക്കും അറ്റന്‍ഡന്‍സും വാരിക്കോരി കൊടുത്തതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ എം.സ്വരാജും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എം.പിയും ലോ അക്കാദമിയില്‍നിന്നാണു നിയമബിരുദമെടുത്തത്. ഇരുവര്‍ക്കും വഴിവിട്ട് മാര്‍ക്ക് ദാനം നടത്തിയെന്നാണ് ആക്ഷേപം. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ എ.എ റഹീം, എസ്.എഫ്.ഐ മുന്‍ നേതാവ് ആര്‍.എസ് ബാലമുരളി എന്നിവരും ലോ അക്കാദമി ഡയറക്ടര്‍ ഡോ.നാരായണന്‍നായരുടെ ഓരം പറ്റിനിന്നാണ് നിയമബിരുദം നേടിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ മകനു ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം മനോജിന്റെ മകളും ലോ അക്കാദമി വിദ്യാര്‍ഥികളാണ്. ഇത്തരത്തില്‍ പാര്‍ട്ടി സ്വാധീനമുള്ളവരായി ലോ അക്കാദമിയില്‍ എത്തിയവര്‍ക്കെല്ലാം മാനേജ്‌മെന്റ് കണ്ണടച്ച് സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി.പി.എം നേതൃത്വവും സര്‍ക്കാരും ലോ അക്കാദമിക്ക് മുന്നില്‍ മുട്ടുവളച്ചുനില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button