ബഹാറന്പുര്: 2000 രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിലാണ് സംഭവം നടന്നത്. 80,000 രൂപ മൂല്യമുള്ള 40 കറന്‍സികളാണ് പിടിച്ചെടുത്തത്. കള്ളനോട്ടുകളോടൊപ്പം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അസിസുര്‍ റഹ്മാന് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന മാള്‍ഡ ജില്ലക്കാരനാണ് അസിസുര്‍ റഹ്മാന്. വ്യാജ ഇന്ത്യന്‍ കറന്‍സികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രം എന്നാണ് മൂര്‍ഷിദാബാദ് അറിയപ്പെടുന്നത്.
Post Your Comments