![](/wp-content/uploads/2017/02/india-and-us-flag11.jpg)
ഡൽഹി: ഇന്ത്യ അമേരിക്കയെ പിന്നിലാക്കുമെന്ന് വിദഗ്ധ പഠനം. ഇപ്പോഴത്തെ നിലയിൽ വളർന്നാൽ 2040ഓടുകൂടി സാമ്പത്തിക ശക്തിയിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്ന് ഗവേഷണ ഏജൻസി. ഇന്ത്യ, ബ്രസീൽ, ചൈന, ഇന്തോനേഷ്യ, മെക്സിക്കോ, റഷ്യ എന്നീ ഏഴു രാജ്യങ്ങൾ ( ഇ-7) ശരാശരി 3.5% വാർഷിക വളർച്ച നേടുമ്പോൾ വികസിത രാജ്യങ്ങളായ യു.എസ്, യു.കെ, ജർമനി, ഫ്രാൻസ്, ജപ്പാൻ, കാനഡ, ഇറ്റലി (ജി-7) എന്നിവയുടെ ശരാശരി വളർച്ച 1.6% മാത്രമാണെന്നും പിഡബ്ള്യുസി റിപ്പോർട്ടിൽ പറയുന്നു.
ഇത് ക്രയശേഷി തുല്യത അടിസ്ഥാനാമാക്കിയുള്ള കണക്കാണ്. ഒരു ഡോളറിന് അമേരിക്കയിൽ കിട്ടുന്ന ഉൽപ്പനം ഒരു ഡോളറിന്റെ വിനിമയ നിരക്കിൽ തന്നെ ഇന്ത്യയിൽ കിട്ടുന്നുണ്ടെങ്കിൽ ക്രയശേഷി തുല്യതയുണ്ടെന്നു കണക്കാക്കുന്നതാണ് രീതി. നിലവിൽ ചൈന യു.എസിനു മുന്നിലാണെന്നും ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇനിയുള്ളത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്ക് ആഗോള വളർച്ച കേന്ദ്രീകരിക്കുന്ന കാലമാണെന്നും റിപ്പോർട്ടിൽ പറയുന്നു
Post Your Comments