Jobs & Vacancies

സി.ആര്‍.പി.എഫില്‍ അവസരങ്ങള്‍: ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം• കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍/ട്രേഡ്‌സ്‌മെന്‍) തസ്തികകളിലേക്ക് പുരുഷ, വനിതാ ഉദ്യോഗാര്‍ഥികള്‍ക്കായി സി.ആര്‍.പി.എഫ്. റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ നടത്തുന്നു. ഡ്രൈവര്‍, ഫിറ്റര്‍, ബ്യൂഗ്‌ളര്‍, ടെയ്‌ലര്‍, കോബ്ലര്‍, ഗാര്‍ഡനര്‍, പെയിന്റര്‍, കാര്‍പെന്റര്‍, വാഷര്‍മാന്‍, ബാര്‍ബര്‍ എന്നീ തസ്തികകളില്‍ പുരുഷന്‍മാര്‍ക്കും കുക്ക്, വാട്ടര്‍കാരിയര്‍, സഫായ് കര്‍മചാരി എന്നീ തസ്തികകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്, എഫിഷ്യന്‍സി ടെസ്റ്റുകള്‍ക്കൊപ്പം, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, മെഡിക്കല്‍ പരിശോധന എന്നിവകളുമുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കേണ്ട അവസാന തീയതി 2017 മാര്‍ച്ച് ഒന്ന്. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്www.crpfindia.com, അല്ലെങ്കില്‍ www.crpf.nic.in വെബ് സൈറ്റുകളിലെ റിക്രൂട്ട്‌മെന്റ് എന്ന ലിങ്ക് പരിശോധിക്കാം. അഡ്മിറ്റ് കാര്‍ഡുകള്‍ www.crpfindia.com സൈറ്റില്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക് 04712752617 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കാം.

shortlink

Post Your Comments


Back to top button