ന്യൂഡൽഹി: മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ ആശുപത്രി ജീവനക്കാരന്‍ ബലംപ്രയോഗിച്ച് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലാണ് സംഭവം. കുട്ടികളുടെ ഐസിയുവിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കണ്ടുപിടിച്ചത്.
ശ്വാസസംബന്ധമായ രോഗബാധയെത്തുടര്‍ന്ന് ഐസിയുവിലായിരുന്ന കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതു കൊണ്ടാണ് അറ്റൻഡറുടെ ഈ ക്രൂരതയെന്നാണ് റിപ്പോർട്ട്. രാത്രിയില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങാന്‍ കഴിയാത്തതിലെ ദേഷ്യമാണ് കുഞ്ഞിനോട് തീര്‍ത്തത്. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുഞ്ഞിന്റെ കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. അതേസമയം പ്രതിയെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
Post Your Comments